സ്‌കൂള്‍ സമയത്ത് കുട്ടികളെ പഠിപ്പിക്കാതെ ഫോണിൽ കാൻഡി ക്രഷ് കളി..അധ്യാപകന് സസ്‌പെൻഷൻ…

ഡ്യൂട്ടി സമയത്ത് ഫോണില്‍ കാന്‍ഡി ക്രഷ് കളിച്ച സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപികനെ സസ്‌പെന്‍ഡ് ചെയ്തു.തുടർച്ചയായി ജോലി സമയത്ത് ഫോൺ ഉപയോ​ഗിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.ഉത്തർ പ്രദേശിലെ സംബാൽ ജില്ലയിലാണ് സംഭവം.

ജില്ലാ കലക്ടര്‍ രാജേന്ദ്ര പന്‍സിയ സ്‌കൂളില്‍ മിന്നല്‍ പരിശോധന നടത്തുന്നതിനിടെയാണ് അധ്യാപകനെ കയ്യോടെ പൊക്കിയത്. പരിശോധനയില്‍ വിദ്യാര്‍ഥികളുടെ കോപ്പികളില്‍ നിരവധി തെറ്റുകള്‍ കണ്ടെത്തി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അധ്യാപകന്‍ മൊബൈല്‍ ഗെയിമുകള്‍ക്ക് അടിമയാണെന്ന് തിരിച്ചറിഞ്ഞത്.തുടർന്ന് വിഷയം സംസ്ഥാന വിദ്യാഭ്യാസ വകുപ്പിനെ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് അസിസ്റ്റന്റ് ടീച്ചറെ സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്.

Related Articles

Back to top button