പെൺകുട്ടിയുടെ ഫോട്ടോ ദുരുപയോഗം ചെയ്തു..രോഹിത്തിനെതിരെ പോക്‌സോ കേസും…
കാലടി ശ്രീ ശങ്കര കോളേജിലെ പൂര്‍വ്വ വിദ്യാര്‍ഥിയും ഫോട്ടോഗ്രാഫറുമായ എസ് രോഹിത്തിനെതിരെ പോക്‌സോ കേസ്.പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ചിത്രം ദുരുപയോഗം ചെയ്തുവെന്ന പരാതിയിലാണ് പൊലീസ് നടപടി. പോക്‌സോയും ഐടി ആക്റ്റിലെ വകുപ്പുകളും ഇയാള്‍ക്കെതിരെ ചുമത്തിയതായി പൊലീസ് അറിയിച്ചു. കാലടി പൊലീസ് രോഹിത്തിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
വിദ്യാര്‍ഥിനികളുടെ ചിത്രം അശ്ലീല ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ച സംഭവത്തിലാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.ബിരുദ വിദ്യാര്‍ത്ഥിനിയുടെ പരാതിയിലായിരുന്നു പൊലീസ് അന്വേഷണം. സമാനമായി ഇരുപതിലേറെ പെണ്‍കുട്ടികളുടെ ചിത്രം രോഹിത് പ്രചരിപ്പിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി. ഇതില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും ഉള്‍പ്പെട്ടിരുന്നു. അതിനാലാണ് പോക്‌സോ കേസ് ചുമത്തിയത്.