പി പി സുനീറിന് രാജ്യസഭാ സീറ്റ് നൽകിയതിൽ അതൃപ്തി രേഖപ്പെടുത്തി വി എസ് സുനിൽകുമാർ.. CPI കൗൺസിലിൽ തർക്കം…
രാജ്യസഭാ സീറ്റിനെചൊല്ലി സിപിഐ കൗണ്‍സിലില്‍ വാദപ്രതിവാദങ്ങള്‍. പി പി സുനീറിന് രാജ്യസഭാ സീറ്റ് നല്‍കിയതിനെ എതിര്‍ത്ത് വി എസ് സുനില്‍കുമാര്‍ യോഗത്തില്‍ രംഗത്തെത്തി. സുനീർ ചെറുപ്പമെന്നും ഇനിയും സമയമുണ്ടായിരുന്നുവെന്നും വിഎസ് സുനിൽകുമാർ പറഞ്ഞു. സുനിൽ കുമാറിന് പകരം പ്രകാശ് ബാബുവിനെ അയക്കണമായിരുന്നുവെന്ന് സുനിൽകുമാർ അഭിപ്രായപ്പെടുകയും ചെയ്തു. ഇതോടെ സുനില്‍കുമാറിനെ പരിഹസിച്ച് എഐവൈഎഫ് പ്രസിഡന്റ് എന്‍ അരുണ്‍ രംഗത്തെത്തി. 40 വയസിന് മുന്‍പ് എംഎല്‍എയും 50 വയസിന് മുന്‍പ് മന്ത്രിയുമായാള്‍ തന്നെ ഇതു പറയണമെന്ന് അരുണ്‍ യോഗത്തില്‍ പരിഹസിച്ച് മറുപടി പറഞ്ഞു.
രാജ്യസഭാ സ്ഥാനാർത്ഥി നിർണയ സമയത്ത് തന്നെ സിപിഐയിൽ എതിരഭിപ്രായം ഉയർന്നിരുന്നു. മുതിർന്ന നേതാവ് പ്രകാശ് ബാബുവിനു രാജ്യസഭാ സീറ്റ് നൽകാൻ പാർട്ടിയിലെ ഒരു വിഭാഗം ആവശ്യപ്പെട്ടെങ്കിലും എതിർപ്പ് മറികടന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സുനീറിനു രാജ്യസഭ സീറ്റ് നൽകുകയായിരുന്നു.