അരൂരിൽ ഓടി കൊണ്ടിരുന്ന കെ. എസ്. ആർ.ടി.സി. ബസ്സിൻ്റെ ഡോർ സ്വകാര്യ ബസ്സ് ഇടിച്ചു തകർത്തു…
അരൂർ: ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി.ബസ്സിൻ്റെ ഡോർ സ്വകാര്യ ബസ് ഇടിച്ച് തകർത്തു.അരൂർ അമ്പലം കവലയിൽ ഇന്ന് വൈകിട്ടാണ് അപകടം നടന്നത്. ആലുവായിൽ നിന്ന് ആലപ്പുഴക്ക് പോകുകയായിരുന്ന കെ. എസ്. ആർ.ടി.സി. ലോഫ്ലോർ എ.സി. ബസിലേക്ക് ചേർത്തലയിൽ നിന്ന് പൂച്ചാക്കൽ വഴി അരൂരിലേക്ക് വരികയായിരുന്നു സ്വകാര്യ ബസ്സ് ഇടിക്കുകയായിരുന്നു.കെ. എസ്. ആർ.ടി.സി. യുടെ മധ്യഭാഗത്തുള്ള ഓട്ടോമാറ്റിക്ക് ഡോറിലാണ് ഇടിച്ചത്.അപകടത്തിൽ ആളപായമില്ല.