ലോക്സഭാ തിരഞ്ഞെടുപ്പിലെ പരാജയം..മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തേണ്ട കാര്യമില്ലെന്ന് ബിനോയ് വിശ്വം…
ലോക് സഭാ തെരഞ്ഞെടുപ്പ് തോൽവിയിൽ ഒരാളെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സംസ്ഥാന കൗൺസിലിൽ മുഖ്യമന്ത്രിക്കെതിരെ ഉയർന്ന വിമർശനത്തിലായിരുന്നു ബിനോയ് വിശ്വത്തിന്റെ മറുപടി.2019ലെ പരാജയത്തിലും മുഖ്യമന്ത്രിയെ വിമര്‍ശിച്ചവര്‍ ഉദ്ഘാടനത്തിന് പിണറായിയുടെ പിന്നാലെ നടന്നിട്ടുണ്ട്. തോല്‍വി സംഭവിച്ചുവെന്ന് പറഞ്ഞ് ഒരാളെ ക്രൂശിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
എസ്എഫ്ഐയിലെ തെറ്റ് ചൂണ്ടിക്കാട്ടിയതിന് എസ്എഫ്ഐയും എഐഎസ്എഫും തെരുവിൽ പോരടിക്കേണ്ടെന്ന് ബിനോയ് വിശ്വം പറഞ്ഞു.തെറ്റുകള്‍ കണ്ടാല്‍ ഇനിയും പറയുമെന്നും ബിനോയ് വിശ്വം മറുപടി പറഞ്ഞു.




