വിദ്യാര്‍ത്ഥിനികളുടെ ചിത്രം അശ്ലീല ഗ്രൂപ്പിൽ പങ്കുവെച്ചു..ജാമ്യത്തിലിറങ്ങിയ മുൻ എസ്എഫ്ഐ നേതാവ് വീണ്ടും കസ്റ്റഡിയിൽ…
കാലടി ശങ്കരാ കോളേജിലെ വിദ്യാർത്ഥിനികളുടെ ചിത്രം ഫേസ്ബുക്കിലെ അശ്ലീല ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ച സംഭവത്തിൽ സ്റ്റേഷൻ ജാമ്യത്തിൽ വിട്ട പ്രതി രോഹിത്ത് വീണ്ടും പൊലീസ് കസ്റ്റഡിയിൽ.പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ചിത്രം അശ്ലീല ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചെന്ന പുതിയ പരാതിയുടെ പശ്ചാത്തലത്തിലാണ് രോഹിത്തിനെ വീണ്ടും കസ്റ്റഡിയിലെടുത്തത്. രോഹിത്തിനെതിരെ ഗൗരവ സ്വഭാവമുള്ള കേസുകൾ ചുമത്തിയേക്കും. രോഹിത്തിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടതിനെതിരെ നിയമസഭയിൽ പ്രതിപക്ഷം പ്രതിഷേധമുയർത്തിയ പശ്ചാത്തലത്തിൽ കൂടിയാണ് പുതിയ കേസിലെ പൊലീസ് നടപടി.
കാലടി ശ്രീശങ്കര കോളേജിലെ പൂര്‍വ വിദ്യാര്‍ഥിയും ഫോട്ടോഗ്രാഫറുമാണ് രോഹിത്.പഠനം പൂര്‍ത്തിയായെങ്കിലും ഫോട്ടോഗ്രാഫറായ രോഹിത്ത് പതിവായി കോളജിലെത്തിയിരുന്നെന്ന് പൊലീസ് പറഞ്ഞു. വിദ്യാര്‍ഥിനികളുമായി സൗഹൃദം സ്ഥാപിച്ച് അവരുടെ ചിത്രങ്ങള്‍ പകര്‍ത്തി അശ്ലീല ഗ്രൂപ്പുകളില്‍ മോശം അടിക്കുറിപ്പുകളോടെ പങ്കുവച്ചിരുന്നു എന്നാണ് രോഹിത്തിനെതിരെയുള്ള പരാതി.