ആരോഗ്യ വകുപ്പിന് 100 കോടി അനുവദിച്ചു കേന്ദ്രം….

തിരുവനന്തപുരം: കേരള ആരോഗ്യ വകുപ്പിന് കേന്ദ്രം 100 കോടി അനുവദിച്ചു. കേന്ദ്ര ആരോഗ്യ മിഷനാണ് (എന്‍എച്ച്എം) ഫണ്ട് അനുവദിച്ചത്. ആശുപത്രികളുടെ ബ്രാന്‍ഡിംഗ് പുരോഗമിക്കുന്നതിനിടയാണ് കേന്ദ്ര ഫണ്ട് അനുവദിച്ചത്. ഈ ഇനത്തില്‍ കേരളത്തിന് ലഭിക്കാന്‍ ഉള്ളത് 537 കോടി രൂപയാണ്. പനി അടക്കമുള്ള സാംക്രമിക രോഗങ്ങള്‍ പകരുന്ന സാഹചര്യത്തില്‍ കേന്ദ്രം ഫണ്ട് അനുവദിച്ചത് സംസ്ഥാന സര്‍ക്കാറിന് വലിയ ആശ്വാസമാകും.സബ് സെന്ററുകള്‍ (ജനകീയ ആരോഗ്യ കേന്ദ്രം), ഫാമിലി ഹെല്‍ത്ത് സെന്റര്‍, പ്രാഥമിക ആരോഗ്യകേന്ദ്രം (പി.എച്ച്.സി), അര്‍ബന്‍ ഫാമിലി ഹെല്‍ത്ത് സെന്റര്‍ (യു.പി.എച്ച്.സി), അര്‍ബന്‍ പബ്ലിക് ഹെല്‍ത്ത് സെന്റേഴ്സ് എന്നിവയുടെ ബ്രാന്റിങ്ങ് പ്രവൃത്തികളാണ് ഇപ്പോള്‍ നടക്കുന്നത്. കേന്ദ്രത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളുടെ ബ്രാന്‍ഡിംഗ് പ്രവൃത്തി പുരോഗമിക്കുന്നത്.

Related Articles

Back to top button