മനു തോമസിനെതിരായ അപകീർത്തിക്കേസ്…..നോട്ടീസ് അയക്കാൻ ഉത്തരവിട്ട് കോടതി….

ഡിവൈഎഫ്ഐ മുൻ നേതാവ് മനു തോമസിനെതിരെ നൽകിയ അപകീർത്തിക്കേസിൽ പി ജയരാജന്റെ മകൻ ജയിൻ രാജിന് അനുകൂല ഉത്തരവുമായി കോടതി. മനുതോമസിനും ഏഷ്യാനെറ്റ് ന്യൂസിനും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ അനൂപ് ബാലചന്ദ്രനുമെതിരെ നോട്ടീസ് അയക്കാൻ കോടതി ഉത്തരവിട്ടു. തലശേരി അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റാണ് ഉത്തരവിട്ടത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജെയിൻ ഇക്കാര്യം അറിയിച്ചത്. പ്രമുഖ അഭിഭാഷകൻ അഡ്വ. കെ വിശ്വൻ മുഖേനയാണ്‌ ജെയിൻ രാജ് മാനനഷ്ടക്കേസ് നൽകിയത്. നേരത്തെ 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജെയിൻ വക്കീൽ നോട്ടീസ് അയച്ചിരുന്നു.

യാതൊരു ബന്ധവുമില്ലാത്ത കാര്യത്തിലേക്ക്‌ തന്നെ വലിച്ചിഴച്ചു. തന്റെ അച്ഛനോടുള്ള വൈരാഗ്യം തീർക്കുന്നതിന്‌ തനിക്കെതിരെ വസ്തുതാവിരുദ്ധവും മാനഹാനി ഉണ്ടാക്കുന്നതുമായ പരാമർശങ്ങൾ നടത്തി. ഈ വിഷയങ്ങൾ ചൂണ്ടിക്കാണിച്ചാണ് കേസ് ഫയല്‍ ചെയ്യുമെന്ന് ജെയിന്‍ നേരത്തെ ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയത്.

Related Articles

Back to top button