കൈകോര്‍ത്ത് പിടിച്ച് അച്ഛനും മകനും ട്രെയിന് മുന്നിലേക്ക് ചാടി..ദാരുണാന്ത്യം…
അച്ചനും മകനും ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി.മുംബൈയിലെ നലസോപാര സ്വദേശികളായ ജയ് മേത്ത (35), പിതാവ് ഹരീഷ് മേത്ത (60) എന്നിവരാണ് മരിച്ചത്. ഇരുവരും കൈകള്‍ ചേർത്ത് പിടിച്ച് ട്രെയിനിന് മുന്നിലേക്ക് നടന്നടുക്കുന്നതിന്റെ അടക്കം ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മുംബൈയില്‍ നിന്ന് 32 കിലോ മീറ്റര്‍ അകലെയുള്ള ഭയന്ദര്‍ റെയില്‍വേ സ്‌റ്റേഷന് തൊട്ടരികെ വച്ചാണ് സംഭവം.
ഇരുവരും ചേര്‍ന്ന് റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ് ഫോമിലുടെ സംസാരിച്ച് നടന്നുപോകുന്നത് വീഡിയോയില്‍ കാണാം. പ്ലാറ്റ് ഫോമിന്റെ അറ്റത്ത് എത്തിയപ്പോള്‍ ഇരുവരും ഇറങ്ങി കൈകള്‍ പിടിച്ചുനടക്കുന്നതും കാണാം. അതിനിടെ എതിരെ വന്ന ട്രെയിനിനടിയില്‍ ഇരുവരും കിടക്കുന്നതും കുറച്ചുനിമിഷങ്ങള്‍ക്ക് ശേഷം അവരുടെ മുകളിലൂടെ ട്രെയിന്‍ കയറി ഇറങ്ങുന്നതും വീഡിയോയില്‍ കാണാം.ആത്മഹത്യയ്ക്ക് പിന്നിലെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.