കൊല്ലത്ത് വിദ്യർത്ഥിയെ സഹപാഠികൾ മർദിച്ച സംഭവം..നാല് വിദ്യാർത്ഥികൾക്ക് സസ്‌പെൻഷൻ…
കൊല്ലം അഞ്ചലിൽ വിദ്യാർത്ഥിയെ സഹപാഠികൾ മർദിച്ച സംഭവത്തിൽ നാല് വിദ്യാർത്ഥികൾക്ക് സസ്‌പെൻഷൻ.അഞ്ചൽ വെസ്റ്റ് ഗവൺമെന്‍റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളെയാണ് സസ്‌പെൻഡ് ചെയ്തത് .മർദിച്ച മൂന്ന് പേർക്കും ദൃശ്യം പകർത്തിയ ആളിനുമാണ് സസ്‌പെൻഷൻ.അസഭ്യം പറഞ്ഞെന്ന് ആരോപിച്ചായിരുന്നു മർദ്ദനമുണ്ടായത്.
മർദനമേറ്റ കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിൽ സഹപാടികൾക്കെതിരെ അഞ്ചൽ പൊലീസ് കേസെടുത്തിരുന്നു.പിന്നാലെയാണ് വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്തതായി സ്‌കൂൾ അധികൃതർ അറിയിച്ചത്.