ജയരാജൻ മുന്നണിയെ വഞ്ചിച്ചു..വിമർശനവുമായി സിപിഐ..തൃശ്ശൂർ മേയറെ മാറ്റണമെന്നും ആവശ്യം…
ഇപി ജയരാജൻ ഇടതുമുന്നണി കൺവീനര്‍ സ്ഥാനത്തിരിക്കാൻ യോഗ്യനല്ലെന്നും, ജയരാജന്റേത് മുന്നണിയെ വഞ്ചിക്കുന്ന പ്രവർത്തനമാണെന്നും സിപിഐ സംസ്ഥാന കൗൺസിലിൽ വിമര്‍ശനം.ഇപിയുടെ ബിജെപി ബന്ധ വിവാദം അത്ര നിഷ്കളങ്കമല്ലെന്നും യോഗത്തിൽ വിമര്‍ശനമുണ്ടായി.ഇപിയെ മാറ്റാൻ സമ്മർദ്ദം ചെലുത്താത്തത് സിപിഐ നേതൃത്വത്തിന്റെ പിടിപ്പുകേടാണെന്നും പ്രതിനിധികൾ യോഗത്തിൽ കുറ്റപ്പെടുത്തി.
നവ കേരള സദസ്സ് പരാജയമെന്നും യോഗത്തിൽ കുറ്റപ്പെടുത്തലുണ്ടായി. എൽഡിഎഫ് ജാഥ നടത്തിയിരുന്നെങ്കിൽ രാഷ്ട്രീയമായി ഗുണം ഉണ്ടാകുമായിരുന്നു. സർക്കാരിന് കൂട്ടത്തരവാദിത്തമില്ലെന്നും വിമര്‍ശമുണ്ടായി.കൂടാതെ തൃശ്ശൂർ മേയറെ മാറ്റാൻ പാര്‍ട്ടി നേതൃത്വം സിപിഎമ്മിന് കത്ത് നൽകണമെന്ന് തൃശ്ശൂർ ജില്ലാ നേതൃത്വം സംസ്ഥാന കൗൺസിലിൽ ആവശ്യപ്പെട്ടു.