ടൂവീലർ സ്പെയർപാർട്സ് ഗോഡൗണിന് തീപിടിച്ചു..ഒരാൾക്ക് ദാരുണാന്ത്യം…

മുളങ്കുന്നത്തുകാവ് കോഴിക്കുന്നിൽ ടൂവീലർ സ്പെയർപാർട്സ് ഗോഡൗണിന് തീപിടിച്ചു.തൊഴിലാളി മരിച്ചു. വൈകിട്ട് ഏട്ട് മണിയോടെയാണ് തീപിടിത്തമുണ്ടായത്. വടക്കാഞ്ചേരിയിൽ നിന്നും നാല് അ​ഗ്നിശമനാ യൂണിറ്റികൾ സ്ഥലത്തെത്തി. തീയണക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.കോഴികുന്ന് സ്വദേശികളായ സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള ഓട്ടോനിറ്റി എന്ന സ്ഥാപനമാണ് കത്തി നശിച്ചത്. വലിയ സാമ്പത്തിക നഷ്ടം സംഭവിച്ചതായാണ് വിലയിരുത്തൽ. വൻതോതിൽ തീ ഉയർന്നതോടെ നാട്ടുകാരാണ് സംഭവം ആദ്യം കണ്ടത്.

Related Articles

Back to top button