ആറോളം പേരെ ഓടിനടന്ന് കടിച്ച് തെരുവുനായ…

കാറളം കിഴുത്താണിയില്‍ തെരുവുനായ ആക്രമണത്തില്‍ ആറോളം പേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച്ച ഉച്ചയോടെയാണ് കാറളം ആറാം വാര്‍ഡ് കിഴുത്താണിയില്‍ രോമം കൊഴിഞ്ഞ നിലയില്‍ ഉള്ള ഒരു തെരുവുനായ നിരവധി പേരെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്. കിഴുത്താണി സ്വദേശികളായ ഐക്കരപറമ്പില്‍ സുനന്ദ(60), കുട്ടാലയ്ക്കല്‍ ശ്രീകുട്ടന്‍ (28), കുഞ്ഞലിക്കാട്ടില്‍ ശെന്തില്‍കുമാര്‍(49), കുന്നത്തപറമ്പില്‍ സൗദാമിനി (80), വെട്ടിയാട്ടില്‍ അനിത (53), പുല്ലൂര്‍ സ്വദേശി വെളുത്തേടത്ത് പറമ്പില്‍ രമ(53) എന്നിവര്‍ക്കാണ് നായയുടെ ആക്രമണത്തില്‍ പരിക്കേറ്റത്.

ഇവര്‍ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. വഴിയിലൂടെ നടന്ന് പോകുന്നവരെയും വീട്ടില്‍ ഇരിക്കുകയായിരുന്ന വയോധികയെ അടക്കം പ്രകോപനമില്ലാതെയാണ് നായ ആക്രമിച്ചത്. പ്രദേശത്തെ നിരവധി വളര്‍ത്ത് മൃഗങ്ങളെയും നായ ആക്രമിച്ചിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രദീപിന്റെ നേതൃത്വത്തില്‍ അധികൃതര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് തളിക്കുളത്ത് നിന്നുള്ള ഡോഗ് റെസ്‌ക്യൂ വിദഗ്ധര്‍ എത്തി നായയെ പിടികൂടി.നായയെ ഒരാഴ്ച്ചകാലം കൂട്ടിലടച്ച് നീരിക്ഷിക്കുവാനാണ് തീരുമാനം.

Related Articles

Back to top button