ഫേസ്ബുക്ക് പരസ്യം കണ്ട് എത്തി….ടെസ്റ്റ് റൈഡിനായി സ്കൂട്ടര്‍ വാങ്ങി ഓടിച്ചുപോയി….മോഷ്ടാവ് അറസ്റ്റിൽ…

ആലപ്പുഴ : ടെസ്റ്റ് റൈഡിനായി ഉടമസ്ഥന്റെ കൈയ്യിൽ നിന്നും സ്കൂട്ടർ വാങ്ങി തിരികെ കൊണ്ടുവരാതെ ഓടിച്ചു പോയ ആള്‍ പിടിയിൽ. തൃക്കൊടിത്താനം വിഷ്ണുഭവനത്തിൽ വിഷ്ണു (31) വിനെയാണ് കുറത്തികാട് പോലീസ് അറസ്റ്റ് ചെയ്തത്. സ്കൂട്ടർ വിൽക്കുവാനുണ്ടെന്ന ഫേസ്ബുക്ക് പോസ്റ്റ് കണ്ട് സ്കൂട്ടർ വാങ്ങാനെന്ന വ്യാജേന മുള്ളിക്കുളങ്ങര ഉമ്പർനാട് സ്വദേശിയുടെ വീട്ടിലെത്തി വാഹനം ഓടിച്ചു നോക്കാനായി വാങ്ങിയശേഷം വിഷ്ണു വാഹനവുമായി കടന്നുകളയുകയായിരുന്നു.

കുറത്തികാട് പൊലീസ് സ്റ്റേഷൻ ഐ എസ് എച്ച് ഒ രാജഗോപാൽ, എസ്ഐ ബിജു സി വി, എഎസ്ഐ മാരായ രാജേഷ് ആർ നായർ, രജീന്ദ്രദാസ്, സീനിയർ സിപിഒ ശ്യാം കുമാർ എന്നിവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ മാവേലിക്കര കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Related Articles

Back to top button