ചരിത്രത്തിൽ ആദ്യം..വിശുദ്ധ കഅ്ബയുടെ കിസ്‌വ മാറ്റുന്നതിൽ പങ്കെടുത്ത് സ്ത്രീകൾ…

വിശുദ്ധ കഅ്ബയുടെ കിസ്‌വ മാറ്റുന്ന ചടങ്ങിൽ പങ്കെടുത്ത് സ്ത്രീകൾ.സൗദി അറേബ്യയുടെ ചരിത്രത്തിൽ ആദ്യമായാണ് സ്ത്രീകൾ ഈ സുപ്രധാന ചടങ്ങിൽ പങ്കെടുക്കുന്നതെന്ന് ജനറൽ അതോറിറ്റി ഫോർ കെയർ ഓഫ് ദി ഹോളി മോസ്‌ക് അറിയിച്ചു.ചടങ്ങിലെ സമയത്തുള്ള ഗ്രാൻഡ് മോസ്‌കിന്റെയും പ്രവാചകന്റെ പള്ളിയുടെയും വനിതാ ജീവനക്കാരുടെയും ചിത്രങ്ങൾ സൗദി അതോറിറ്റി പങ്കുവെച്ചിട്ടുണ്ട്. ഞായറാഴ്ച രാവിലെ 159 പേർ ചേർന്നാണ് വിശുദ്ധ കഅ്ബയുടെ കിസ്‌വ മാറ്റുന്നതിൽ പങ്കെടുത്തത്.

മാറ്റങ്ങളുടെ ഭാഗമായി സമീപ വർഷങ്ങളിൽ സൗദി അറേബ്യ സ്ത്രീകളെ ശാക്തീകരിക്കുന്നതിൽ വലിയ മുന്നേറ്റമാണ് നടപ്പിലാക്കുന്നത്.1350 കിലോയാണ് പുതിയ കിസ്‍വയുടെ ഭാരം.കിസ്‌വ ഉയർത്താനും നാല് കോണുകൾ തുന്നാനും കഅ്ബയുടെ പുതിയ കിസ്‌വയിൽ റാന്തൽ ഡിസൈനുകളും രൂപരേഖകളും ചേർക്കാനും 8 ക്രൈനുകൾ ഉപയോഗിച്ചു.

Related Articles

Back to top button