നിയമസഭാ മാർച്ചിനിടെ അലോഷ്യസ് സേവ്യറിന് മർദനം..സംസ്ഥാന വ്യാപക പ്രതിഷേധത്തിനൊരുങ്ങി കെ.എസ്.യു…
എസ്എഫ്ഐ അതിക്രമത്തില്‍ പ്രതിഷേധിച്ചും വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ നിഷേധിക്കുന്ന സര്‍ക്കാര്‍ നിലപാടിനെതിരെയും കെഎസ്‌യു നടത്തിയ നിയമസഭാ മാർച്ചിൽ സംഘർഷം.ജലപീരങ്കി പ്രയോഗിച്ച പൊലീസ് പ്രവർത്തകരെ തുരത്തിയോടിക്കുകയും ലാത്തിച്ചാർജ് നടത്തുകയും ചെയ്തു.ലാത്തിച്ചാർജിൽ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന്റെ തലയ്ക്ക് സാരമായ പരിക്കുണ്ടെന്നാണ് വിവരം. പരിക്കേറ്റ അലോസഷ്യസ് ആശുപത്രിയിലാണ്.
അതേസമയം മാർച്ചിനിടെ കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യറിനെയും നേതാക്കളെയും ക്രൂരമായി മർദ്ദിച്ച പോലീസ് നടപടിയിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് വൈസ് പ്രസിഡൻ്റ് എം.ജെ യദുകൃഷ്ണൻ.എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ മാർച്ചും, യൂണിറ്റ് തലങ്ങളിൽ കരിദിനമാചരിക്കുകയും ചെയ്യും.