വിരാട് കോഹ്ലിയുടെ പബിനെതിരെ കേസെടുത്ത് ബെംഗളൂരു പൊലീസ്…

ഇന്ത്യൻ ക്രിക്കറ്റ് സൂപ്പർ താരം വിരാട് കോഹ്ലിയുടെ പബിനെതിരെ പൊലീസ് കേസ്.വൺ8 കമ്യൂൺ പബിനെതിരെയാണ് ബെംഗളൂരു പൊലീസ് കേസെടുത്തത്.രാത്രി കാലത്ത് അനുവദിച്ച സമയം കഴിഞ്ഞിട്ടും പ്രവർത്തിച്ചുവെന്നതാണ് കുറ്റം. രാത്രി ഒരു മണി വരെയായിരുന്നു പബുകൾക്ക് പ്രവർത്തനാനുമതിയുള്ളത്. എന്നാൽ വൺ8 കമ്യൂണടക്കം നാല് പബുകൾ ഈ സമയപരിധി ലംഘിച്ച് പ്രവർത്തിച്ചതായി പൊലീസ് കണ്ടെത്തി.തുടർന്നാണ് നടപടി.

ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപത്ത് പ്രവർത്തിക്കുന്ന വൺ8 കമ്യൂൺ പബിനും സമീപത്ത് പ്രവർത്തിക്കുന്ന മറ്റ് പബുകൾക്കും എതിരെയാണ് കേസെടുത്തിരുന്നത്. പബുകൾക്കെതിരെ കൂടുതൽ നടപടി സ്വീകരിക്കുമെന്നും ഡിസിപി അറിയിച്ചു.വിരാട് കോഹ്ലിയുടെ വൺ8 കമ്യൂൺ പബിന് ഡൽഹി, മുംബൈ, പുണെ, കൊൽക്കത്ത തുടങ്ങിയ വൻ നഗരങ്ങളിലും ശാഖകളുണ്ട്. കഴിഞ്ഞ ഡിസംബറിലാണ് ബെംഗളൂരുവിൽ കോഹ്ലി പബ് തുറന്നത്.

Related Articles

Back to top button