പൊലീസിനെ ആക്രമിച്ച രണ്ടുപേർ പിടിയിൽ….രണ്ട് പൊലീസുകാർക്ക് പരിക്ക്…
വിഴിഞ്ഞം : അടിമലത്തുറയിൽ സ്ത്രീയെ കൈയേറ്റം ചെയ്യുന്നുവെന്നറിഞ്ഞ് എത്തിയ പൊലീസ് സംഘത്തെ ആക്രമിച്ചു. രണ്ട് പൊലീസുകാർക്ക് പരിക്ക്.കൂടുതൽ പൊലീസെത്തി രണ്ടുപേരെ പിടികൂടി.ഇന്നലെ വൈകിട്ടായിരുന്നു സംഭവം.വിഴിഞ്ഞം സ്‌റ്റേഷനിലെ സി.പി.ഒമാരായ രാമു പി.വി.നായർ,അരുൺ പി.മണി എന്നിവർക്കാണ് മർദ്ദനമേറ്റത്. യൂണിഫോമും വലിച്ചുകീറിയതായി പൊലീസ് പറഞ്ഞു.
സംഭവമറിഞ്ഞ് വിഴിഞ്ഞം എസ്.ഐ എം.പ്രശാന്തിന്റെ നേതൃത്വത്തിലുള്ള കൂടുതൽ പൊലീസ് എത്തി. ബൈജു(45),ദിലീപ് (45) എന്നിവരെയാണ് പിടികൂടിയത്. ഇവർക്കെതിരെ പൊലീസിനെ ആക്രമിച്ചതിനും സ്ത്രീയെ കൈയേറ്റം ചെയ്തതിനും കേസെടുത്തുവെന്ന് എസ്.ഐ അറിയിച്ചു. മർദ്ദനമേറ്റ പൊലീസ് ഉദ്യോഗസ്ഥർ ആശുപത്രിയിൽ ചികിത്സ തേടി.