അമ്പലപ്പുഴയിൽ മരം മുറിക്കുന്നതിടെ തൊഴിലാളി മരത്തിൽ കുടുങ്ങി..രക്ഷകരായി ആലപ്പുഴ അഗ്ന രക്ഷാസേന…
അമ്പലപ്പുഴ:പുന്നപ്ര തെക്ക് പഞ്ചായത്ത് കുറവൻ തോട് തുരുത്തിക്കാട് പുരയിടത്തിലെ മരം മുറിക്കുന്നതിനിടെ തൊഴിലാളി മരത്തിൽ കുടുങ്ങി.മുറിച്ച മര കഷ്ണം വന്നിടിച്ചും ,ചെയിൻസാ കൊണ്ട് കാൽ മുറിഞ്ഞും സാരമായ പരിക്കുപറ്റിയാണ് മരത്തിൽ കുടുങ്ങിയത്.രാജൻ എന്നയാളാണ് കുടുങ്ങിയത്.ഏകദേശം 35 അടിയോളം ഉയരത്തിലാണ് രാജൻ കുടുങ്ങിയത് .വിവരം ലഭിച്ച ഉടനെ ആലപ്പുഴ അഗ്നി രക്ഷസേന സംഭവ സ്ഥലത്തെത്തി.
സംഭവസ്ഥലത്തെത്തിയ സേനാംഗങ്ങൾ സുരക്ഷ ഉറപ്പാക്കിയ ശേഷം റെസ്ക്യുനെറ്റിൻ്റെ സഹായത്തോടെ ആളെ താഴെയിറക്കിയ ശേഷം അഗ്നികസേനയുടെ തന്നെ ആംബുലൻസിൽ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളെജിലെത്തിച്ചു . ചികിത്സയിലാണ് ഇദ്ദേഹം.