കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം….

കൊച്ചി: പെരുമ്പാവൂരിൽ യുവാവ് കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു. മേഘ ഗ്രൂപ്പ് കമ്പനിയുടെ മാനേജർ ലിയോ ജോൺസൺ ആണ് മരിച്ചത്. 29 വയസ്സായിരുന്നു. കിഴക്കമ്പലം സ്വദേശിയാണ്. പെരുമ്പാവൂർ സിവിൽ സ്റ്റേഷന് സമീപമുള്ള മേഘ ആർക്കേഡിനന്റെ മൂന്നാംനിലയിൽ നിന്നാണ് വീണത്. വരാന്തയിലെ കൈവരിയിൽ ഇരുന്നപ്പോഴാണ് അപകടമുണ്ടായത്. യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related Articles

Back to top button