ജമ്മുകാശ്മീർ ഭീകരാക്രമണം രാജ്യ സുരക്ഷയ്ക്ക് ഭീഷണി…..വ്യാജ വാഗ്ദാനങ്ങളല്ല,നടപടി വേണമെന്ന് രാഹുൽ ഗാന്ധി….
ജമ്മു കശ്മീരിലെ കത്വയിലുണ്ടായ ഭീകരാക്രമണത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ട സംഭവത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവും എംപിയുമായ രാഹുൽ ഗാന്ധി.സംഭവത്തിൽ അതീവ ദു:ഖം രേഖപ്പെടുത്തിയ രാഹുൽ ഒരു മാസത്തിൽ നടക്കുന്ന അഞ്ചാമത്തെ ഭീകരാക്രമണം രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് തുറന്നടിച്ചു. പൊള്ളയായ പ്രസംഗങ്ങളിൽ നിന്നും വ്യാജ വാഗ്ദാനങ്ങളിൽ നിന്നുമല്ല, ശക്തമായ നടപടികളാണ് പരിഹാരമെന്നും രാഹുൽ പറഞ്ഞു.