പാരിസ് ഒളിംപിക്സ്..ഇന്ത്യൻ പതാകയേന്തുക പി.വി. സിന്ധുവും ശരത് കമലും…
പാരിസ് ഒളിംപിക്സ് ഉദ്ഘാടന ചടങ്ങിൽ ബാഡ്മിന്റൺ താരം പി വി സിന്ധുവും ടേബിൾ ടെന്നീസ് താരം അജന്ത ശരത് കമലും ഇന്ത്യൻ പതാകയേന്തും. ലണ്ടൻ ഒളിംപിക്സിലെ വെങ്കല മെഡൽ ജേതാവ് ഷൂട്ടർ ഗഗൻ നാരംഗായിരിക്കും ഇന്ത്യൻ സംഘത്തെ നയിക്കുക. ഇന്ത്യൻ ഒളിംപിക്സ് അസോസിയേഷൻ അധ്യക്ഷ പി ടി ഉഷയാണ് വാർത്താക്കുറിപ്പിലൂടെ പ്രഖ്യാപനം നടത്തിയത്.
ഈ മാസം 26 മുതൽ ഓഗസ്റ്റ് 11 വരെയാണ് പാരിസ് ഒളിംപിക്സ് നടക്കുന്നത്.ഇന്ത്യന്‍ ടീം ഇത്തവണ സജീവ പ്രതീക്ഷയിലാണ്.ഒളിംപിക്‌സ് വേദിയില്‍ പരമാവധി മെഡൽ കൊയ്യുക എന്നതാണ്ഇന്ത്യയുടെ ലക്ഷ്യം.