‘അമ്മ’ എക്‌സിക്യൂട്ടീവ് കമ്മറ്റിയിലെ പുതിയ വനിതാ ഭാരവാഹിയായി ജോമോള്‍…
ചലച്ചിത്ര താരങ്ങളുടെ സംഘടനയായ ‘അമ്മ’ എക്‌സിക്യൂട്ടിവിലെ വനിതാ അംഗമായി നടി ജോമോളെ തെരഞ്ഞെടുത്തു.ഭാരവാഹി തിരഞ്ഞെടുപ്പിനു ശേഷം ചേർന്ന അമ്മയുടെ ആദ്യ എക്സിക്യൂട്ടിവ് യോഗത്തിലാണ് തീരുമാനം.നടന്‍ മോഹന്‍ലാലും അമ്മ സെക്രട്ടറി സിദ്ദിഖും ചേര്‍ന്നാണ് വിവരം മാധ്യമങ്ങളെ അറിയിച്ചത്.അതേസമയം ഹേമ കമ്മറ്റി റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ പരിഗണനയില്‍ ഇരിക്കുന്ന വിഷയമാണെന്നും അതുകൊണ്ട് തന്നെ റിപ്പോര്‍ട്ടില്‍ അഭിപ്രായ പ്രകടനം നടത്തില്ലെന്നും യോഗം തീരുമാനിച്ചു.