വൈദ്യുത ബന്ധം വിച്ഛേദിച്ച സംഭവത്തിൽ…..വിമർശനം ശക്തമായതോടെ കെഎസ്ഇബിക്കെതിരെ സിപിഎം…….

തിരുവമ്പാടിയിൽ വൈദ്യുത ബന്ധം വിച്ഛേദിച്ച സംഭവത്തിൽ കെഎസ്ഇബി ചെയർമാൻ ബിജു പ്രഭാകറിനെതിരെ വിമർശനവുമായി സിപിഎം രം​ഗത്ത്. ബിജു പ്രഭാകർ ചെയ്ത കുറ്റം സർക്കാരിന് ഏറ്റെടുക്കാനാവില്ലെന്നു സിപിഎം തിരുവമ്പാടി ഏരിയ സെക്രട്ടറി വികെ വിനോദ് പറഞ്ഞു. തിരുവമ്പാടിയിൽ നടന്ന എൽഡിഎഫ് പൊതുയോഗത്തിലാണ് വിനോദിന്റെ പരാമർശം. ഒരാൾ ആക്രമണം നടത്തിയത് കൊണ്ട് അവരുടെ വീട്ടിലേക്കുള്ള വൈദ്യുത ബന്ധം വിച്ഛേദിച്ചത് അംഗീകരിക്കില്ല. സർക്കാരും മുന്നണിയും ഈ നടപടി അംഗീകരിക്കുന്നില്ല. അത് കൊണ്ടാണ് വൈദ്യുതി പുനസ്ഥാപിക്കാൻ ഉത്തരവിട്ടതെന്നും ഏരിയാ സെക്രട്ടറി വികെ വിനോദ് പറഞ്ഞു

Related Articles

Back to top button