ചെട്ടികുളങ്ങര എച്ച്.എസ്സ്.എസ്സിൽ പ്രതിഭാ സംഗമം
മാവേലിക്കര : ചെട്ടികുളങ്ങര ഹയർ സെക്കൻ്ററി സ്കൂളിൽ പിറ്റിഎ യുടെയും, സ്റ്റാഫ് കൗൺസിൽ, മാനേജ്മെൻറ് എന്നിവരുടെ നേത്യത്വത്തിൽ കഴിഞ്ഞ രണ്ടു വർഷങ്ങളിൽ സ്കൂളിൽ നിന്ന് എസ്.എസ് എൽ.സി, കല, കായിക, ശാസ്ത്ര മേഖലകളിൽ പ്രതിഭ തെളിയിച്ച നൂറിലധികം വിദ്യാർത്ഥികൾക്കുള്ള എൻഡോവ്മെൻറ് – അവാർഡ് ദാന വിതരണത്തിൻ്റെ ഉദ്ഘാടനം ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.സുധാകരക്കുറുപ്പ് നിർവ്വഹിച്ചു.ചടങ്ങിൽ പി.റ്റി.എ പ്രസിഡൻ്റ് ഗോപൻ ഗോകുലം അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ കെ.ജി സന്തോഷ്, പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എസ്സ്.ശ്രീജിത്ത്, മാനേജ്മെൻ്റ് പ്രതിനിധി കെ.പി രാധാകൃഷ്ണപിള്ള, സ്കൂൾ പ്രഥമാധ്യാപിക എസ്സ്.രാജശ്രീ, പി.റ്റി എ സെക്രട്ടറി പി.ബിനു, ബി.ശ്രീകല, എ.ആർ.ഷീജ, വി.ഷൈമ, ഗോപൻ ഗോപിനാഥ് തുടങ്ങിയവർ പ്രസംഗിച്ചു.