നമ്പർ പ്ലേറ്റുമില്ല , സീറ്റ് ബെൽറ്റുമില്ല..നിയമം തെറ്റിച്ച് ആകാശ് തില്ലങ്കേരിയുടെ നഗര സവാരി..കണ്ണടച്ച് മോട്ടോർ വാഹനവകുപ്പ്…

നമ്പർ പ്ലേറ്റില്ലാത്ത വാഹനത്തിൽ ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ നിയമ വിരുദ്ധ യാത്ര.രൂപമാറ്റം വരുത്തിയ ജീപ്പിലാണ് ആകാശ് തില്ലങ്കേരി വയനാട്ടിൽ യാത്ര നടത്തുന്നത്. ദൃശ്യങ്ങൾ ആകാശ് തില്ലങ്കേരി തന്നെയാണ് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. സീറ്റ് ബെൽറ്റ് ധരിക്കാതെയാണ് യാത്ര. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യപകമായി പ്രചരിച്ചു.സംഭവത്തിൽ മോട്ടോർ വാഹനവകുപ്പ് ഇതുവരെയും നടപടിയെടുത്തിട്ടില്ല.

Related Articles

Back to top button