വാഹനാപകടത്തിൽ കോളേജ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം…..
കൊല്ലം : കൊല്ലം കൊട്ടാരക്കരയിൽ വാഹനാപകടത്തിൽ കോളേജ് വിദ്യാർത്ഥിനി മരിച്ചു. കൊട്ടാരക്കര നെടുവത്തൂർ സ്വദേശിനി അനഘ പ്രകാശാണ് മരിച്ചത്. വെണ്ടാർ ശ്രീ വിദ്വാധിരാജ സ്കൂളിൽ ബിഎഡ് വിദ്യാർത്ഥിനിയാണ് അനഘ പ്രകാശ്. എസ്എഫ്ഐ കൊല്ലം ജില്ലാ കമ്മിറ്റി അംഗമാണ് അനഘ.നടുവത്തൂർ സ്വദേശികളായ പ്രവാസി മലയാളി പ്രകാശ് -സുജാ ദമ്പതികളുടെ ഏക മകളാണ്.