ആലപ്പുഴയിൽ ദളിത് യുവതിക്ക് നേരേയുണ്ടായ ആക്രമണം..CPIM പ്രവർത്തകനും സഹോദരനുമെതിരെ കേസെടുത്തു….
ആലപ്പുഴ ചേർത്തലയിൽ പട്ടാപ്പകൽ ദളിത് യുവതിക്ക് നേരേയുണ്ടായ ആക്രമണത്തിൽ പൊലീസ് കേസെടുത്തു. സിപിഐഎം പ്രവർത്തകനായ പൂച്ചാക്കൽ സ്വദേശി ഷൈജുവിനും സഹോദരനുമെതിരെയാണ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തത്.. തൈക്കാട്ടുശേരി സ്വദേശി നിലാവിനായിരുന്നു നടുറോഡിൽ ക്രൂരമായ മർദ്ദനം ഏറ്റത്.
ഇന്നലെ രാവിലെയായിരുന്നു യുവതിക്ക് നേരേ ആക്രമണം ഉണ്ടായത്.നിലാവിന്റെ സഹോദരങ്ങളെ ഷൈജു ആക്രമിച്ചിരുന്നു.തുടർന്ന് യുവതിയും സഹോദരങ്ങളും പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പരാതി നൽകി തിരികെ മടങ്ങിപ്പോകുന്നതിനിടെയാണ് ഷൈജുവും സഹോദരനും സുഹൃത്തുക്കളും ചേർന്ന് നിലാവിനെ മർദ്ദിക്കുകയായിരുന്നു.സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.