മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞു…
മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞ് അപകടം. മത്സ്യബന്ധനത്തിനു പോയി മടങ്ങിവന്ന പൂത്തുറ സ്വദേശി ലിജുവിന്റെ വേളാങ്കണ്ണി എന്ന വള്ളം ആണ് അപകടത്തിൽപെട്ടത്.വള്ളത്തിലുണ്ടായിരുന്ന മുഴുവൻ തൊഴിലാളികളെയും രക്ഷപെടുത്തി.പരിക്കേറ്റവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെളിച്ചക്കുറവ് അപകടത്തിന് കാരണമായി എന്നാണ് പ്രദേശവാസികൾ പറയുന്നത്.




