തിരുവനന്തപുരത്ത് ഗുണ്ടാസംഘത്തിന്റെ ആക്രമണം..അഞ്ച് പേർക്ക് പരുക്ക്…
തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ഗുണ്ടാസംഘത്തിന്റെ ആക്രമണം.ആക്രമണത്തിൽ അഞ്ചു പേർക്ക് പരുക്ക്. പരുക്കേറ്റവരെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലേക്ക് മാറ്റി.മേക്കര കല്ലുവിളയിലാണ് ഇന്ന് വൈകുന്നേരം ആറു മണിയോടെഗുണ്ടാസംഘത്തിന്റെ ആക്രമണം ഉണ്ടായത്.ബൈക്കിൽ എത്തിയ പത്തോളം പേർ അക്രമം അഴിച്ചു വിട്ടെന്നാണ് പരാതി
വയോധികനെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിനാണ് അക്രമം . സമീപവാസികൾ ചോദ്യം ചെയ്തതോടെ മടങ്ങിപ്പോയ സംഘം തിരികെയെത്തി ആക്രമണം അഴിച്ചുവിടുകയായിരുന്നു.മാരാകായുധങ്ങളുമായെത്തിയായിരുന്നു അക്രമം.സംഭവത്തിൽ നെയ്യാറ്റിൻകര പൊലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം.