അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു…
വർക്കല : അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. മടവൂർ പനപ്പാംകുന്ന് തുളസി വിലാസത്തിൽ സുകുമാരൻ നായരുടെ(ബാബു )യും പരേതയായ സുജയുടെയും മകൻ നന്ദു (23 ) ആണ് മരിച്ചത്. നിലമേൽ മാരുതി സർവീസ് കമ്പനിയിൽ ജീവനക്കാരനായിരുന്നു.ശനിയാഴ്ച്ച രാവിലെ കൃഷ്ണൻകുന്ന് ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപം വളവിൽ ഉണ്ടായ അപകടത്തിലാണ് പരിക്കേറ്റത്.
കെ എം എസ് എന്ന സ്വകാര്യ ബസ്സും സ്കൂട്ടിയും ഇടിച്ചായിരുന്നു അപകടം. സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്നു നന്ദു. ഉടനെ തന്നെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.