തൃശൂരില്‍ പതിമൂന്നുവയസുകാരിയെ കാണാതായി….പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു….

തൃശൂരില്‍ പതിമൂന്നുകാരിയായ പെണ്‍കുട്ടിയെ കാണാതായതായി പരാതി. തൃശൂര്‍ എരുമപ്പെട്ടിയിലാണ് സംഭവം. വേലൂര്‍ സ്വദേശിനി സുനിതയുടെ മകള്‍ ഗൗരി കൃഷ്ണയെ (13) ആണ് കാണാതായതായി പൊലീസില്‍ പരാതി നല്‍കിയത്. ഇന്നലെ ഉച്ചയ്ക്കുശേഷമാണ് പെണ്‍കുട്ടിയെ കാണാതായതെന്നാണ് പരാതി. വീട്ടില്‍ തിരിച്ചെത്താത്തിനെ തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ എരുമപ്പെട്ടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Articles

Back to top button