ക്ഷേത്രക്കുളത്തിൽ യുവാവ് മുങ്ങി മരിച്ചു…..

ആലപ്പുഴ : അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രക്കുളത്തിൽ യുവാവ് മുങ്ങി മരിച്ചു. അമ്പലപ്പുഴ സ്വദേശി മനു (30) ആണ് മരിച്ചത്.രാവിലെ മനുവിനെ കാണാതാകുകയും, ചെരുപ്പും, സ്കൂട്ടറും ക്ഷേത്ര പരിസരത്ത് കാണുകയും ചെയ്തതിനെ തുടർന്ന് നാട്ടുകാരും, തകഴി ഫയർഫോഴ്സും ചേർന്ന് തെരച്ചിൽ നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെടുത്തത്.മൃതദേഹം ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. കടബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്നാണ് പറയുന്നത്. പുണ്യാഹം തളിച്ച ശേഷം പൂജൾ പുനരാരംഭിച്ചു.

Related Articles

Back to top button