‘യുപി മോഡൽ പ്രതികാരമല്ല’.. അക്രമിക്കില്ലെന്ന് വീട്ടുകാര്‍ ഉറപ്പു നൽകിയാൽ വൈദ്യുതി ബന്ധം പുനസ്ഥാപിക്കുമെന്ന് മന്ത്രി..

തിരുവമ്പാടി കെഎസ്ഇബി സെക്ഷൻ ഓഫീസില്‍ ആക്രമണം നടത്തിയെന്നാരോപിച്ച് വീട്ടുകാരുടെ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ച സംഭവത്തില്‍ കെഎസ്ഇബി എംഡിയെ പിന്തുണച്ച് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. ജീവനക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് എംഡിയുടെ നടപടിയെന്നും ഇത് യുപി മോഡല്‍ പ്രതികാരമൊന്നുമല്ലെന്നും കെ കൃഷ്ണൻകുട്ടി പറഞ്ഞു.കൂടാതെ അക്രമിക്കില്ലെന്ന് വീട്ടുകാര്‍ ഉറപ്പു തന്നാല്‍ വൈദ്യുതി ബന്ധം പുനസ്ഥാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മക്കള്‍ ചെയ്തതിനുള്ള പ്രതികാരമായാല്ല വീട്ടുകാരുടെ വൈദ്യുതി വിച്ഛേദിച്ചത്. ഉടമയും ജീവനക്കാരോട് മോശമായി പെരുമാറിഎന്നും മന്ത്രി പറഞ്ഞു.അതേസമയം, തിരുവമ്പാടിയിൽ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ വൈദ്യുതി ബന്ധം വിച്ഛേദിച്ച സംഭവത്തില്‍ സമരം തുടരുമെന്ന് വീട്ടുടമസ്ഥൻ പറഞ്ഞു. ആശുപത്രി വിട്ടാല്‍ നേരെ കെഎസ്ഇബി ഓഫീസില്‍ എത്തി സമരം തുടരുമെന്ന് വീട്ടുടമസ്ഥാൻ റസാഖും ഭാര്യ മറിയവും വ്യക്തമാക്കി.

Related Articles

Back to top button