കുൽഗാമിൽ ഏറ്റുമുട്ടൽ..2 ജവാന്മാര്‍ക്ക് വീരമൃത്യു…. 5 ഭീകരരെ വധിച്ചു …

ജമ്മു കാശ്മീരിൽ ഇന്നലെ മുതൽ തുടങ്ങിയ ഏറ്റുമുട്ടലിൽ ഹിസ്‌ബുൾ മുജാഹിദ്ദീൻ സീനിയര്‍ കമാൻഡറെയടക്കം സൈന്യം വധിച്ചതായി വിവരം. സംഭവത്തിൽ രണ്ട് ജവാന്മാർ വീരമൃത്യു വരിച്ചു. ലാൻസ് നായിക് പ്രദീപ് നൈനും ഹവിൽദാർ രാജ് കുമാറുമാണ് ഏറ്റുമുട്ടലിൽ മരിച്ചത്. ഇന്നലെ ഉച്ചയോടെ മേഖലയിൽ സുരക്ഷാ പരിശോധനക്കെത്തിയ സൈനികര്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു എന്നാണ് വിവരം.

ഏറ്റുമുട്ടലിൽ അഞ്ച് ഭീകരരെ വധിച്ചെന്നാണ് സൈന്യം അറിയിച്ചിരുന്നത്. എന്നാൽ കൂടുതൽ ഭീകരര്‍ കൊല്ലപ്പെട്ടതായാണ് ഇപ്പോഴത്തെ സംശയം. ഹിസ്ബുൾ മുജാഹീദ്ദീൻ സീനിയർ കമാൻഡർ ഫറുഖ് അഹമ്മദിൻ്റെ മരണം സൈന്യം സ്ഥിരീകരിച്ചു. ഓപ്പറേഷൻ തുടരുന്നതായി സൈനിക വൃത്തങ്ങൾ അറിയിച്ചു

Related Articles

Back to top button