ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍..സുരക്ഷാസേന നാല് ഭീകരരെ വധിച്ചു…
ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ നാലുഭീകരരെ വധിച്ചു. പ്രദേശത്ത് ഇനിയും ഭീകരർ ഒളിച്ചിരിപ്പുണ്ടെന്നാണ് റിപ്പോർട്ട്.ജില്ലയില്‍ ഭീകരരുടെ സാന്നിദ്ധ്യമുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് സുരക്ഷാ സേന തീവ്രവാദ വിരുദ്ധ നീക്കം ആരംഭിച്ചതിന് പിന്നാലെ നിരവധി ഏറ്റുമുട്ടലുകളാണ് നടന്നത്. മോഡര്‍ഗം ഗ്രാമത്തില്‍ നടന്ന ഏറ്റുമുട്ടലിൽ ഒരു കരസേന ജവാന്‍ വീരമൃത്യു വരിച്ചിരുന്നു.



