ആറുനില കെട്ടിടം തകർന്നുവീണു..15 പേർക്ക് പരിക്ക്..നിരവധി ആളുകൾ കുടുങ്ങി കിടക്കുന്നു…

ഗുജറാത്തില്‍ ആറു നില കെട്ടിടം തകർന്നു വീണ് 15 പേർക്ക് പരിക്ക്. നിരവധി ആളുകൾ അവശിഷ്ടങ്ങൾക്കടിയിൽ കുടു​ങ്ങി.ഇവരെ പുറത്തെത്തിക്കാനായി രക്ഷാപ്രവർത്തനം തുടരുകയാണ്. ഇന്നുച്ചയ്ക്ക് മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്.

സൂറത്തിന് സമീപം സച്ചിൻപാലി ഗ്രാമത്തിൽ ടെക്‌സ്റ്റൈല്‍ തൊഴിലാളികൾ കുടുംബമായി താമസിക്കുന്ന കെട്ടിടമാണ് തകർന്നു വീണത്. എട്ട് വർഷം മുൻപാണ് ഈ കെട്ടിടം നിർമ്മിച്ചത്.അപകടം നടന്നയുടനെത്തന്നെ അഗ്നിശമനാ സേനയടക്കമുള്ളവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. എത്ര പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് ഒരു വിവരവുമില്ലാത്തതാണ് രക്ഷാപ്രവർത്തകരെ കുഴയ്ക്കുന്നത്.

Related Articles

Back to top button