വറുത്തരച്ച പാമ്പ് കറി വീഡിയോയുമായി ഫിറോസ് ചുട്ടിപ്പാറ..വിമര്‍ശനം…

പാമ്പിനെ കറിവെയ്ക്കുന്ന വിഡിയോ പങ്കുവച്ച പ്രമുഖ ഫു‍ഡ് വ്ലോഗര്‍ ഫിറോസ് ചുട്ടിപ്പാറയ്ക്ക് സമൂഹമാധ്യമങ്ങളിൽ രൂക്ഷ വിമർശനം.മയില്‍, മുതല, ഒട്ടകം എന്നിങ്ങനെ നിരവധി പാചകപരീക്ഷണങ്ങള്‍ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ച് കയ്യടി നേടിയട്ടുണ്ടെങ്കിലും ഇതൽപ്പം കടന്ന് പോയന്നാണ് ആരാധകർ പറയുന്നത്.വിയറ്റ്നാം സന്ദർശനത്തിനിടെയാണ് ഫിറോസ് അവിടെ വച്ച് ജീവനുള്ള രണ്ട് പമ്പുകളെ കറിവയ്ച്ചത്.

പാചകം ചെയ്യാന്‍ പാമ്പിനെ വൃത്തിയാക്കുന്നതും മറ്റും വീഡിയോയില്‍ കാണിക്കുന്നുണ്ട്. ഈ പാമ്പ് പാചകത്തിന് പ്രദേശവാസിയായ സ്ത്രീയും ഫിറോസിന് സഹായം ചെയ്യുന്നുണ്ട്. വിയറ്റ്നാം തനത് രീതിയിലാണ് പാമ്പുകളെ കറിവയ്ക്കുന്നത് എന്ന് ഫിറോസ് പറയുന്നുണ്ട്. കറി തയ്യാറാക്കിയ ശേഷം കറി ഫിറോസ് വിളമ്പുന്നതും വിഡിയോയിൽ കാണിക്കുന്നുണ്ട്. 11 മിനുട്ടോളം ദൈര്‍ഘ്യമുള്ള വീഡിയോ ഇതിനകം ആറുലക്ഷത്തോളം പേരാണ് കണ്ടിരിക്കുന്നത്.വീഡിയോ വൈറൽ ആയതോടെ നിരവധി പേരാണ് ഫിറോസിനെ വിമര്‍ശിച്ച് രംഗത്തെത്തിയത്. അറപ്പുളവാകുന്നുവെന്നായിരുന്നു പ്രേക്ഷകരില്‍ ഭൂരിഭാഗം ആളുകളുടെയും അഭിപ്രായം. നിങ്ങളോടുള്ള സകല ബഹുമാനവും നഷ്‌ടപ്പെട്ടു തുടങ്ങി എന്ന തരത്തിലുള്ള കമന്റുകളും ഉയർന്നിട്ടുണ്ട്.

Related Articles

Back to top button