കൊയിലാണ്ടി ​ഗുരുദേവ കോളേജ് സംഘർഷം……പ്രിൻസിപ്പലിനെതിരെ സർവകലാശാലക്ക് പരാതി നൽകി എസ്എഫ്ഐ..

കോഴിക്കോട് കൊയിലാണ്ടി ഗുരുദേവാ കോളേജ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് കോളേജ് പ്രിന്‍സിപ്പല്‍ സുനില്‍ ഭാസ്ക്കറിനെതിരെ എസ് എഫ് ഐ നേതാക്കള്‍ കാലിക്കറ്റ് സര്‍വകലാശാലക്ക് പരാതി നല്‍കി. കോളേജില്‍ നിന്നും സസ്പെന്‍റ് ചെയ്യപ്പെട്ട എസ്എഫ്ഐ യൂണിറ്റ് കമ്മറ്റി അംഗങ്ങളായ നാല് വിദ്യാര്‍ത്ഥികളാണ് സസ്പെന്‍ഷന്‍ നടപടി ചട്ടവിരുദ്ധമാണെന്ന് കാണിച്ച് വൈസ് ചാന്‍സലര്‍ക്കും രജിസ്ട്രാര്‍ക്കും പരാതി നല്‍കിയത്. അതേ സമയം കോളേജിലേക്ക് നടത്തിയ മാര്‍ച്ചില്‍ എസ്എഫ്ഐ നേതാവ് നടത്തിയ ഭീഷണി പ്രസംഗത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. പോലീസിന്‍റെ സാന്നിധ്യത്തില്‍ ഭീഷണി മുഴക്കിയിട്ടും പോലീസ് നടപടി സ്വീകരിച്ചില്ലെന്ന് കാട്ടിയാണ് കോടതിയെ സമീപിക്കുക.

Related Articles

Back to top button