ബൈക്കിൽ റബ്ബർ തോട്ടത്തിലേക്ക് പോകവേ ടാപ്പിംഗ് തൊഴിലാളിക്ക് വെട്ടേറ്റു….

മലപ്പുറം ജില്ലയിലെ നിലമ്പൂർ മൂത്തേടത്ത് റബ്ബർ ടാപ്പിംഗ് തൊഴിലാളിക്ക് വെട്ടേറ്റു. കാരപ്പുറം സ്വദേശി നൗഫലിന്(40) നേരെയാണ് ഇന്ന് പുലർച്ചെ ആക്രമണമുണ്ടായത്. ബൈക്കിൽ ടാപ്പിംഗിന് പോകുമ്പോൾ പുലർച്ചെ 4.30 ഓടെയാണ് നൗഫലിനെ വെട്ടിയത്. ആക്രമണത്തിൽ ഇയാളുടെ ചെവിക്ക് പിറകിൽ പരിക്കേറ്റു. നൗഫലിനെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ആരാണ് തന്നെ ആക്രമിച്ചതെന്ന് വ്യക്തമല്ലെന്നാണ് നൗഫൽ പൊലീസിന് മൊഴി നൽകിയത്. സംഭവത്തിൽ എടക്കര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എന്താണ് ആക്രമണത്തിന് കാരണമെന്നും ആരാണ് ആക്രമിച്ചതെന്നും ഉടൻ കണ്ടെത്തുമെന്ന് പൊലീസ് പറഞ്ഞു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാനൊരുങ്ങുകയാണ് അന്വേഷണ സംഘം.

Related Articles

Back to top button