ഹാത്രസ് ദുരന്തം..ഭോലെ ബാബയുടെ അടുത്ത അനുയായി ദേവ് പ്രകാശ് മധുക്കർ പിടിയിൽ…
ഉത്തർപ്രദേശിലെ ഹാത്രസിൽ പ്രാർഥനായോഗത്തിനിടെ തിക്കിലും തിരക്കിലും 121 പേർ മരിച്ച കേസിൽ ഭോലെ ബാബയുടെ അടുത്ത അനുയായി ദേവ് പ്രകാശ് മധുക്കറിനെ പോലീസ് അറസ്റ്റ് ചെയ്തു.അപകടം നടന്ന സത്‌സംഗം പരിപാടിയുടെ മുഖ്യ സംഘാടകരിൽ ഒരാളായിരുന്നു ദേവ് പ്രകാശ് മധുക്കര്‍. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ ഇയാൾ ഇന്ന് നേരിട്ടെത്തി പൊലീസിൽ കീഴടങ്ങുകയായിരുന്നു.കേസിലെ ഒന്നാം പ്രതി കൂടിയാണ് ദേവ് പ്രകാശ് മധുക്കര്‍.