കടിച്ച പാമ്പിനെ തിരിച്ച് കടിച്ച് യുവാവ്..യുവാവ് രക്ഷപെട്ടു..പാമ്പ് ചത്തു…
കടിച്ച പാമ്പിനെ തിരിച്ച് കടിച്ച് കൊന്ന് യുവാവ്. പാമ്പ് കടിയേറ്റ യുവാവിനെ സഹപ്രവര്‍ത്തകര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു.ബിഹാർ നവാഡയിലെ റയിൽവേ ജീവനക്കാരനായ സന്തോഷ് ലോഹറാണ് (35) പാമ്പിനെ തിരിച്ചു കടിച്ചത്.പാമ്പിൻ വിഷത്തിൽ നിന്നു രക്ഷപ്പെടാൻ മറുകടി നൽകിയാൽ മതിയെന്നതു ബിഹാർ ഗ്രാമങ്ങളിലെ വിശ്വാസമാണ്.ഇത് പ്രകാരമാണ് യുവാവ് പാമ്പിനെ തിരികെ കടിച്ചത്.
ഇതിന് പിന്നാലെ ആരോഗ്യനില മോശമായ ലോഹറിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സഹപ്രവര്‍ത്തകര്‍ ചേര്‍ന്ന് യുവാവിനെ രജൗലി സബ്ഡിവിഷന്‍ ആശുപത്രിയിലാണ് എത്തിച്ചത്.നവാഡ രജൗലി വനമേഖലയിൽ ട്രാക്ക് പരിശോധനാ ജോലികൾക്കു ശേഷം വിശ്രമിക്കവേയാണു സന്തോഷിനെ പാമ്പു കടിച്ചത്.