ലോക ചാമ്പ്യൻമാർക്ക് വീരോചിത വരവേല്‍പ്പ്..125 കോടിയുടെ ചെക്ക് കൈമാറി ബിസിസിഐ…
ട്വന്റി–20 ലോകകപ്പ് ജേതാക്കളായ ഇന്ത്യന്‍ ടീമിന് രാജകീയ വരവേല്‍പ്പ് നൽകി രാജ്യം. മഴയെ പോലും അവഗണിച്ച് പതിനായിരക്കണക്കിന് ആരാധകരാണ് വിക്ടറി പരേഡില്‍ പങ്കെടുത്ത്. പിന്നീട് വാങ്കഡെ സ്റ്റഡിയത്തില്‍ നടന്ന ചടങ്ങില്‍ ടീമിന് പ്രഖ്യാപിച്ച 125 കോടി രൂപ പാരിതോഷികം ബിസിസിഐ കൈമാറി.
രാവിലെ ആറുമണിയോടെയായിരുന്നു ഇന്ത്യൻ ടീം ഡല്‍ഹിയില്‍ വിമാനമിറങ്ങിയത്.പിന്നീട് രാവിലെ പതിനൊന്ന് മണിയോടെ പ്രധാനമന്ത്രിയുടെ ലോക് കല്യാണ്‍ മാര്‍ഗിലുള്ള വസതിയിലെത്തിയ അംഗങ്ങൾ രണ്ടു മണിക്കൂറോളം പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.തുടർന്നാണ് മുംബൈയിലേക്ക് ടീം എത്തിയത്.മഴയെ പോലും അവഗണിച്ച് ലോകചാമ്പ്യന്മാര്‍ക്ക് മുമ്പില്‍ മുംബൈ സന്തോഷക്കടലാണ് ഒരുക്കിയത്.ആരാധകരുടെ തിക്കുംതിരക്കുംമൂലം ടീം നരിമാന്‍ പോയിന്റിലെത്താന്‍ മണിക്കൂറുകളോളം വൈകി.