ആലപ്പുഴ റെയില്‍വെ സ്റ്റേഷനിൽനിന്നും മോഷണക്കേസ് പ്രതി ചാടി പോയി…

ആലപ്പുഴ റെയില്‍വെ സ്റ്റേഷനില്‍ വെച്ച് മോഷണക്കേസ് പ്രതി ചാടിപ്പോയി. തിരുവനന്തപുരത്ത് നിന്ന് രാമങ്കരി കോടതിയിൽ ഹാജരാക്കാൻ കൊണ്ട് വന്ന പ്രതിയാണ് രക്ഷപ്പെട്ടത്. പത്തനംതിട്ട സ്വദേശിയായ വിഷ്ണു ഉല്ലാസ് ആണ് പൊലീസിന്‍റെ കണ്ണുവെട്ടിച്ച് കടന്നുകളഞ്ഞത്.ഇയാളക്കായി തിരച്ചിൽ ആരംഭിച്ചു.
ആലപ്പുഴ റെയില്‍വെ സ്റ്റേഷന് അകത്ത് ബാത്‌റൂമിൽ പോയ പ്രതി ജനൽ വഴി രക്ഷപെടുകയായിരുന്നു .നാളെ കോടതിയിൽ ഹാജരാക്കേണ്ട മോഷണക്കേസിലെ പ്രതിയാണ് രക്ഷപ്പെട്ടത്.

Related Articles

Back to top button