ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസ്..കെഡി പ്രതാപൻ അറസ്റ്റിൽ…

ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസില്‍ നിർണായക നീക്കവുമായി ഇഡി. ഹൈറിച്ച് കമ്പനി ഡയറക്ടര്‍ കെഡി പ്രതാപനെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തിയശേഷമാണ് പ്രതാപനെ അറസ്റ്റ് ചെയ്തത്. മള്‍ട്ടി ചെയിൻ മാര്‍ക്കറ്റിംഗ്, ഓണ്‍ലൈൻ ഷോപ്പി എന്നിവ വഴി കള്ളപ്പണ ഇടപാട് നടത്തിയെന്നാരോപിച്ച് ഹൈറിച്ചിന്‍റെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അടുത്തിടെ മരവിപ്പിച്ചിരുന്നു.

വിവിധതരം സാമ്പത്തിക തട്ടിപ്പുകളുമായി ബന്ധപ്പെട്ട് ഇരുപതിലേറെ കേസുകൾ സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിൽ ഹൈറിച്ച് ഉടമകൾക്കെതിരെയുണ്ട്. 750 കോടിയോളം രൂപ ഇവർ സംസ്ഥാനത്തിനകത്തുനിന്നും പുറത്തുനിന്നുമായി സമാഹരിച്ചു തട്ടിപ്പു നടത്തിയെന്നാണു പൊലീസ് നിഗമനം.

Related Articles

Back to top button