മുംബൈയിലെത്തിയ ഇന്ത്യൻ ടീമിന് വിമാനത്താവളത്തില്‍ വാട്ടർ സല്യൂട്ട്….

ടി20 ലോകകപ്പുമായി ഡല്‍ഹിയില്‍ നിന്ന് വിസ്താര വിമാനത്തില്‍ മുംബൈ വിമാനത്തവാളത്തിലെത്തിയ ഇന്ത്യൻ ടീമിനെ വാട്ടർ സല്യൂട് നല്‍കി സ്വീകരിച്ച് അധികൃതര്‍. വിമാനത്താവളത്തിലെ അഗ്നിശമനസേനാ വിഭാഗമാണ് ഇന്ത്യൻ താരങ്ങളെയും വഹിച്ചുകൊണ്ട് വന്ന വിസ്താര വിമാനത്തിന് വിമാനത്താവളത്തില്‍ വാട്ടര്‍ സല്യൂട്ട് നല്‍കി സ്വീകരിച്ചത്. പിന്നീട് വിമാനത്തിന് മുന്നില്‍ അഗ്നിശമനസേനാംഗങ്ങള്‍ വാഹനത്തില്‍ ഇന്ത്യൻപതാകയും വഹിച്ച് അകമ്പടി സേവിച്ചു.


ടി20 ലോകകപ്പുമായി വിക്ടറി പരേഡിനായി വൈകിട്ട് മൂന്ന് മണിയോടെ മുംബൈ വിമാനത്താവളത്തിലെത്തിയ ഇന്ത്യന്‍ ടീം അംഗങ്ങളെ സ്വീകരിക്കാന്‍ ആയിരക്കണക്കിനാരാധകരാണ് വിമാനത്താവളത്തിന് പുറത്ത് തടിച്ചു കൂടിയത്. വിമാനത്താവളത്തിന് പുറത്തിറങ്ങിയ താരങ്ങള്‍ ഓരോരുത്തരായി ടീം ബസില്‍ കയറി വാംഖഡെ സ്റ്റേഡിയത്തിലേക്ക് പോയി.

Related Articles

Back to top button