ജയിൽവാസം കഴിഞ്ഞു..ഹേമന്ത് സോറൻ വീണ്ടും മുഖ്യമന്ത്രിയായി അധികാരമേറ്റു…

ഹേമന്ത് സോറൻ ജാർഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ജാർഖണ്ഡിൻ്റെ 13-ാമത് മുഖ്യമന്ത്രിയായാണ് ഹേമന്ത് സോറൻ സത്യപ്രതിജ്ഞ ചെയ്തത്. റാഞ്ചി രാജ് ഭവനില്‍ നടന്ന ചടങ്ങില്‍ ഹേമന്ത് സോറന്‍, ഗവര്‍ണര്‍ സി പി രാധാകൃഷ്ണനില്‍ നിന്നും സത്യവാചകം ഏറ്റുചൊല്ലി അധികാര മേറ്റു.മൂന്നാം തവണയാണ് ഹേമന്ത് സോ റന്‍ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്യുന്നത്.

കഴിഞ്ഞ ദിവസം ചേര്‍ന്ന ഇന്ത്യ സഖ്യത്തിന്റെ നിയമസഭാ കക്ഷി യോഗത്തിന്റെ തീരുമാനം അനുസരിച്ചാണ് ഹേമന്ത് സൊറന്‍ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരിച്ചെത്തുന്നത്. ഇന്ന് രാവിലെ രാജാഭവനില്‍ എത്തി സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ച് ഹേമന്ത് സോറന്‍ ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു. കഴിഞ്ഞദിവസം മുഖ്യമന്ത്രി സ്ഥാനത്തുനിന്നും രാജിവച്ച ചംപെ സോറന്‍, ഇന്ത്യ സഖ്യത്തിന്റെ ഏകോപന സമിതി അധ്യക്ഷന്‍ ആകും.

അഞ്ചുമാസത്തെ ജയില്‍വാസത്തിനുശേഷം ജൂണ്‍ 28 നാണ് ഹേമന്ത് സോറന്‍ ജാമ്യം ലഭിച്ചു പുറത്തിറങ്ങിയത്. ഭൂമി അഴിമതി കേസില്‍ ജനുവരി 31 ന് രാത്രിയാണ് എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് ഹേമന്ത് സോറനെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് രേഖപ്പെടുത്തുന്നതിന് തൊട്ടുമുന്‍പ് ഹേമന്ത് സോറന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചിരുന്നു.

Related Articles

Back to top button