57കാരിയെ ബലാത്സംഗം ചെയ്തു കൊന്നു..വധശിക്ഷയ്ക്ക് വിധിച്ച പ്രതിയെ കോടതി വെറുതെ വിട്ടു..കാരണം…

കുണ്ടറ ആലീസ് വധക്കേസിലെ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതിയെ കുറ്റവിമുക്തനാക്കി കോടതി.പ്രതി ഗിരീഷ് കുമാറിനെയാണ് ഹൈക്കോടതി കുറ്റവിമുക്തനാക്കിയത്. 2013 ജൂൺ 11ന് കുണ്ടറ മുളവന കോട്ടപ്പുറം എ. വി സദനില്‍ വര്‍ഗീസിന്റെ ഭാര്യ ആലീസി(57)നെ വീട്ടിൽ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്തെന്നും കൊലപ്പെടുത്തി ആഭരണങ്ങൾ കവർന്നു എന്നുമുള്ള കേസിലാണ് പാരിപ്പള്ളി കോലായിൽ പുത്തൻവീട്ടിൽ ഗിരീഷ് കുമാറിനെ (40) ഹൈക്കോടതി ബുധനാഴ്ച വെറുതെ വിട്ടത്.

കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരുടെയും പ്രോസിക്യൂഷന്റെയും മുഴുവൻ പരാജയങ്ങളും ചൂണ്ടിക്കാട്ടിയാണ് കോടതി വിധി.പ്രതിയാണ് കുറ്റം ചെയ്തതെന്നു തെളിയിക്കാനുള്ളതൊന്നും പ്രോസിക്യൂഷൻ ഹാജരാക്കിയിട്ടില്ലെന്നായിരുന്നു കോടതിയുടെ കണ്ടെത്തൽ.വധശിക്ഷ ചോദ്യം ചെയ്ത് ഗീരീഷ് കുമാർ നൽകിയ ഹർജിയിലാണ് പ്രോസിക്യൂഷനു യാതൊരു തെളിവുകളും ഹാജരാക്കാൻ കഴിഞ്ഞിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടിയത്.

Related Articles

Back to top button