കേരള സര്‍ക്കാർ ബോര്‍ഡ് വെച്ച് മണ്ണെണ്ണ കടത്തിയ വാഹനം പിടികൂടി……

പാറശ്ശാല:കേരള സര്‍ക്കാർ ബോര്‍ഡ് വെച്ച്കേരളത്തിലേക്ക് മണ്ണെണ്ണ കടത്തുന്ന വാഹനം പിടികൂടി.
വാഹനത്തിന്റെ രേഖകള്‍ പരിശോധിച്ചതില്‍ പൂര്‍ണ്ണമല്ലെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് വാഹനം. പോലീസിനു കൈമാറി . പിടിച്ചെടുത്ത മണ്ണെണ്ണയും ബാരലും സിവില്‍ സപ്ലൈസ് ഗോഡൗണിലേക്ക് മാറ്റി.പിന്നീട് ഇവ തിരുവനന്തപുരം ജില്ലാ കളക്ടര്‍ക്ക് കൈമാറും.

അമരവിളയില്‍ രാവിലെ നെയ്യാറ്റിന്‍കര ടി. എസ്. ഒ എച്ച്.പ്രവീണ്‍കുമാര്‍,റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാരായ ബിജുരാജ് ,സുനില്‍ ദത്ത്,,രാധാകൃഷ്ണന്‍,ഗിരീഷ് ചന്ദ്രന്‍,തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് തമിമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച 2000 ലിറ്ററോളം മണ്ണെണ്ണ സിവില്‍ സപ്ലൈസ് അധികൃതര്‍ പിടികൂടിയത്. മണ്ണെണ്ണയ്ക്ക് വിപണിയില്‍ 2 ലക്ഷത്തോളം വരുമെന്ന് അധികൃതര്‍ പറഞ്ഞു.
അമരവിളയ്ക്ക് അടുത്ത് ദേശീയപാതയില്‍ ടയര്‍ പഞ്ചറായ ,വാഹനത്തിനുമുന്നില്‍ കേരള ഗവണ്‍മെന്റ് ബോര്‍ഡ് പതിച്ചിരിക്കുന്നത് കണ്ട ടി എസ് ഒ യും സംഘവും സംശയം തോന്നി പരിശോധിച്ചപ്പോഴാണ് തമിഴ്‌നാട്ടില്‍ നിന്ന് കടത്തിക്കൊണ്ടുവന്ന മണ്ണെണ്ണ ആണെന്ന് ബോധ്യമായത്.
തമിഴ്‌നാട് റേഷന്‍കടകളില്‍ നിന്ന് ശേഖരിക്കുന്ന മണ്ണെണ്ണ തീരദേശ മേഖലകള്‍ ലക്ഷ്യമിട്ട് വില്‍പ്പന നടത്താന്‍ കൊണ്ടുവന്നത് എന്നാണ് പറയുന്നത്.മണ്ണെണ്ണ കടത്താന്‍ ഉപയോഗിച്ചിരുന്ന വാഹനത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ വ്യാജ ബോര്‍ഡുകളും സ്ഥാപിച്ചിരുന്നു.
പിടിച്ചെടുത്ത മണ്ണെണ്ണ അമരവിളയിലെ സപ്ലൈകോയുടെ ഗോഡൗണിലേക്ക് മാറ്റി.വാഹനത്തിൻ്റെ ഡ്രൈവർ ഓടി രക്ഷപ്പെടുകയായിരുന്നു.
പിടിച്ചെടുത്ത വാഹനം പോലീസിന് കൈമാറി. ഈ വാഹനത്തിന് ഒരുവിധ ഫിറ്റ്‌നസും ഇല്ല എന്ന് പോലീസ് പറഞ്ഞു.വാഹന ഉടമയെ ഉള്‍പ്പെടെ കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് പോലീസ് .

Related Articles

Back to top button