മിഠായി നൽകി കുട്ടികളെ പീഡിപ്പിക്കുന്നത് പതിവ്….. മധ്യവയസ്കൻ വീണ്ടും അറസ്റ്റിൽ

മിഠായി നൽകി കുട്ടികളെ പീഡിപ്പിക്കുന്ന മധ്യവയസ്കൻ വീണ്ടും അറസ്റ്റിൽ. പരപ്പനങ്ങാടി അട്ടകുഴിങ്ങര സ്വദേശി തെക്കുംപറമ്പിൽ മുഹമ്മദ് കോയ(60)യെയാണ് പരപ്പനങ്ങാടി പൊലീസ് പിടികൂടിയത്. കുട്ടികൾക്ക് മിഠായി നൽകി ആളൊഴിഞ്ഞ കെട്ടിടത്തിൽ കൊണ്ടുപോയി പീഡിപ്പിച്ചതിനാണ് ഇയാളെ വീണ്ടും പൊലീസ് അറസ്റ്റ് ചെയ്തത്. പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു

ഒരു വർഷം മുന്നേ സമാന രീതിയിൽ പ്രായ പൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചതിന് ഇയാൾ പോക്‌സോ പ്രകാരം അറസ്റ്റിലായിരുന്നു. ജയിലിൽ നിന്നിറങ്ങിയ ശേഷം വീണ്ടും പീഡനത്തിന് അറസ്റ്റിലാവുകയായിരുന്നു. സ്ഥിരമായി കുട്ടികളേയും സ്ത്രീകളേയും ലൈംഗികമായി ശല്യം ചെയ്യുന്നയാളാണ് മധ്യവയസ്കനെന്ന് പൊലീസ് പറയുന്നു. 

എസ്ഐ ആർയു അരുണിനെ പുറമെ എസ്ഐ ജയദേവൻ, ഡബ്ല്യു യു സിപിഒ സുധ, എസ്എസ്സിപിഒ അനൂപ്, സിപിഒമാരായ മഹേഷ്, അർജുൻ, സച്ചിൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Related Articles

Back to top button